Wednesday, August 31, 2011

Joule's law


Joul's Law

ജൂള്‍ നിയമം
10- ഫിസിക്സില്‍ ജൂള്‍ നിയമം ചര്‍ച്ച ചെയ്യുമ്പോള്‍ താപോല്‍പ്പാദനത്തെ ആശ്രയിക്കുന്ന ഓരോ ഘടകവും അവകൊണ്ട്  ഉല്‍പ്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവും തമ്മിലുള്ള കൃത്യമായ ബന്ധത്തിന് ഊന്നല്‍ നല്‍കേണ്ടതായുണ്ട്. ഷോര്‍ട്ട് സര്‍ക്കീട്ട് മൂലമുള്ള തീപ്പിടിത്തം, ഫ്യൂസ് പോകുന്നത് എന്നീ വസ്തുതകള്‍ ചര്‍ച്ചചെയ്യാനും ഈ വീഡിയോ പ്രയോജനപ്പെടും.


Electrolysis of CuSo4 Soln with Copper Electrodes


Electrolysis of CuSo4 with Carbon Electrodes


First Documentary - Scince Club

10- ാം തരം പുതിയ പാഠ്യ പദ്ധതി - ഫിസിക്സ്  അദ്ധ്യായം 1 ന്റെ ICT പഠന സഹായി         
പാഠ്യ പദ്ധതിയില്‍ വൈദ്യുത വിശ്ലേഷണം - ഇലക്ട്രോലൈറ്റുകളുടെ ഗാഢതയില്‍ വ്യത്യാസം വന്നും, അല്ലാതെയും, ഫാരഡേയുടെ വൈദ്യുത വിശ്ലേഷണ നിയമം എന്നീ ഊന്നല്‍ മേഖലകള്‍ക്കുള്ള ഈ സഹായക ഡോക്കുമെന്ററിയുടെ മിക്കവാറും സജ്ജീകരണങ്ങള്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ സ്വയം തയ്യാറാക്കിയതോ സംഘടിപ്പിച്ചവയോ ആണ്. 
Script: Science Club
Recording & Presentation: IT Club






IT Club

ഐ.ടി. ക്ലബ്ബ് 2011-12
ക്ലാസ് തല- സ്കുള്‍ തല ക്ലബ്ബ് രൂപീകരണം പൂര്‍ത്തിയായി. സ്കൂളിലെ വിവിധ മാതൃകാ പ്രവര്‍ത്തനങ്ങള്‍ ഡോക്കുമെന്റ്  ചെയ്ത് , ഡോക്കുമെന്ററികള്‍ നിര്‍മ്മിക്കുക, അവ ബ്ലോഗ് ചെയ്യുക, ICT  അധിഷ്ഠിത പഠനത്തിന് it@ school തയ്യാറാക്കിയ വെബ് പോര്‍ട്ട്ലില്‍ അപ്ലോഡ് ചെയ്യുക എന്നിവയാണ് IT Club ഈ വര്‍ഷം ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍.  ഇതിനായി  ക്ലബ്ബ് അംഗങ്ങള്‍ക്ക്  SITC യുടെ നേതൃത്വത്തില്‍ ഒരാഴ്ച പരിശീലനം നല്‍കി.
  • ബേസിക്ക് ഹാര്‍ഡ് വേര്‍
  • ഗ്രാഫിക്ക് സോഫ്റ്റ് വേര്‍
  • സൗണ്ട് റിക്കാര്‍ഡിങ്ങ് - എഡിറ്റിങ്ങ്
  • വീഡിയോ റിക്കാര്‍ഡിങ്ങ് - എഡിറ്റിങ്ങ്
  • മൂവി മേക്കിങ്ങ് 
  • ഇന്‍റര്‍നെറ്റ്  എന്നിവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പുതിയ അദ്ധ്യയന വര്‍ഷം - 2011-12

പുതിയ അദ്ധ്യയന വര്‍ഷം
  • ക്ലബ്ബുകളെല്ലാം രൂപീകൃതമായി.
  • വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഓരോ ക്ലബ്ബുകള്‍ ഏറ്റെടുത്തു.
  • വിവിധ ദിനാചരണങ്ങളുടെ ചുമതലാ വിഭജനം പൂര്‍ത്തിയായി.
  • ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.
  • ഏകീകൃത ഉദ്ഘാടന മാണ് തീരുമാനിച്ചിരിക്കുന്നത്.