Wednesday, January 30, 2013

State IT Fair @ Technopark- Thiruvananthapuram

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ വച്ചു നടന്ന സംസ്ഥാന ഐ.ടി മേളയില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ഐ.ടി പ്രോജക്റ്റ് മത്സരത്തില്‍ പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ വൈശാഖ് വാസുദേവന്‍ A ഗ്രേഡ് കരസ്ഥമാക്കി. ചരിത്രത്തിലാദ്യമായി മലപ്പുറം ഐ.ടി ചാമ്പ്യന്മാരായ ഈ വര്‍ഷം ജില്ലയുടെ പോയിന്റ് പട്ടികയിലേക്ക് മുതല്‍കൂട്ടി വിജയത്തില്‍ പങ്കാളികളാവാന്‍ കഴിഞ്ഞതില്‍ നമുക്കഭിമാനിക്കാം !
വൈശാഖ് വാസുദേവന്‍

തിരൂര്‍ പുഴ മലിനീകരണത്തെയും, അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും, ഈ പ്രശ്നം പെരിയാര്‍, നിള എന്നിവയില്‍ സൃഷ്ടിക്കാവുന്ന പ്രശ്നങ്ങളും അതിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ആയിരുന്നു പ്രോജക്റ്റ് വിഷയം.