Wednesday, August 31, 2011

First Documentary - Scince Club

10- ാം തരം പുതിയ പാഠ്യ പദ്ധതി - ഫിസിക്സ്  അദ്ധ്യായം 1 ന്റെ ICT പഠന സഹായി         
പാഠ്യ പദ്ധതിയില്‍ വൈദ്യുത വിശ്ലേഷണം - ഇലക്ട്രോലൈറ്റുകളുടെ ഗാഢതയില്‍ വ്യത്യാസം വന്നും, അല്ലാതെയും, ഫാരഡേയുടെ വൈദ്യുത വിശ്ലേഷണ നിയമം എന്നീ ഊന്നല്‍ മേഖലകള്‍ക്കുള്ള ഈ സഹായക ഡോക്കുമെന്ററിയുടെ മിക്കവാറും സജ്ജീകരണങ്ങള്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ സ്വയം തയ്യാറാക്കിയതോ സംഘടിപ്പിച്ചവയോ ആണ്. 
Script: Science Club
Recording & Presentation: IT Club






IT Club

ഐ.ടി. ക്ലബ്ബ് 2011-12
ക്ലാസ് തല- സ്കുള്‍ തല ക്ലബ്ബ് രൂപീകരണം പൂര്‍ത്തിയായി. സ്കൂളിലെ വിവിധ മാതൃകാ പ്രവര്‍ത്തനങ്ങള്‍ ഡോക്കുമെന്റ്  ചെയ്ത് , ഡോക്കുമെന്ററികള്‍ നിര്‍മ്മിക്കുക, അവ ബ്ലോഗ് ചെയ്യുക, ICT  അധിഷ്ഠിത പഠനത്തിന് it@ school തയ്യാറാക്കിയ വെബ് പോര്‍ട്ട്ലില്‍ അപ്ലോഡ് ചെയ്യുക എന്നിവയാണ് IT Club ഈ വര്‍ഷം ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍.  ഇതിനായി  ക്ലബ്ബ് അംഗങ്ങള്‍ക്ക്  SITC യുടെ നേതൃത്വത്തില്‍ ഒരാഴ്ച പരിശീലനം നല്‍കി.
  • ബേസിക്ക് ഹാര്‍ഡ് വേര്‍
  • ഗ്രാഫിക്ക് സോഫ്റ്റ് വേര്‍
  • സൗണ്ട് റിക്കാര്‍ഡിങ്ങ് - എഡിറ്റിങ്ങ്
  • വീഡിയോ റിക്കാര്‍ഡിങ്ങ് - എഡിറ്റിങ്ങ്
  • മൂവി മേക്കിങ്ങ് 
  • ഇന്‍റര്‍നെറ്റ്  എന്നിവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പുതിയ അദ്ധ്യയന വര്‍ഷം - 2011-12

പുതിയ അദ്ധ്യയന വര്‍ഷം
  • ക്ലബ്ബുകളെല്ലാം രൂപീകൃതമായി.
  • വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഓരോ ക്ലബ്ബുകള്‍ ഏറ്റെടുത്തു.
  • വിവിധ ദിനാചരണങ്ങളുടെ ചുമതലാ വിഭജനം പൂര്‍ത്തിയായി.
  • ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.
  • ഏകീകൃത ഉദ്ഘാടന മാണ് തീരുമാനിച്ചിരിക്കുന്നത്.



Saturday, January 22, 2011

സംസ്ഥാനതല വിജയികള്‍ക്ക് സ്വീകരണം

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണം 

21.1.2011 ന് IT ലാബില്‍ വച്ച് നടന്ന Student SITC (SSITC) യോഗം വിദ്യാലയത്തിലെയും സമീപ വിദ്യാലയത്തിലെയും സംസ്ഥാന മേളകളിലെ വിജയികള്‍ക്ക് സ്വീകരണം നല്‍കി
ഫാത്തിമ ബാസില     ( അറബിക്ക് കഥാപ്രസംഗം) , അതുല്‍ രമേഷ് ( ഐ. ടി. പ്രൊജക്റ്റ്) , നന്ദകുമാര്‍ ( തബല ) , ഷബീര്‍ അഹമ്മദ് (SS Quiz , Science Talent Exam) , ശ്രീപ്രസാദ് ( SS Quiz) , (വിദ്യാരംഗം നാടന്‍ പാട്ട് ടീം) എന്നിവരും, വിവിധ ജില്ലാതല മത്സര വിജയികളും സ്വീകരണം ഏറ്റുവാങ്ങി.


SSITC കണ്‍വീനര്‍ ജവഹര്‍ നാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ SITC രമേഷ് കുമാര്‍, ശ്രീകലാദേവി, മുഹമദലി, പ്രീതി മേനോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


I T, ശാസ്ത്ര പ്രൊജക്റ്റുകള്‍ ഇവ അവതരിപ്പിക്കുന്ന വിധം സംസ്ഥാന ഐ.ടി പ്രൊജക്റ്റ് ജേതാവ് അതുല്‍ രമേഷ് ( NSS EMHS Tirur) ഡെമോണ്‍സ്ട്രേറ്റ്  ചെയ്തു. SSITC മാരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. 


ഫാത്തിമ ബാസില കഥാപ്രസംഗം അവതരിപ്പിച്ച്  യോഗത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി.






വിദ്യാരംഗം സാഹിത്യോല്‍സവം - സംസ്ഥാന തലം

വിദ്യാരംഗം സാഹിത്യോല്‍സവം - സംസ്ഥാന തലം

 വിദ്യാരംഗം സാഹിത്യോല്‍സവം - സംസ്ഥാന തലം നാടന്‍പാട്ട് മല്‍സരത്തില്‍ A Grade നേടിയ  സ്കൂള്‍ ടീം

Wednesday, January 19, 2011

സംസ്ഥാന കലോല്‍സവം

സംസ്ഥാന കലോല്‍സവം

കോട്ടയത്ത് നടന്ന  സംസ്ഥാന കലോല്‍സവത്തില്‍ അറബിക് കഥാപ്രസംഗത്തില്‍ Fathima Basila.K, A Grade കരസ്ഥമാക്കി



Nandakumar, Std IX, തബലയില്‍ ഗ്രേഡ് നേടി 

തിരൂര്‍ ഉപജില്ലാ കലോല്‍സവം

തിരൂര്‍ ഉപജില്ലാ കലോല്‍സവം
പുറത്തൂരില്‍ വെച്ച് നടന്ന  തിരൂര്‍ ഉപജില്ലാ കലോല്‍സവത്തില്‍ HS വിഭാഗത്തില്‍ മൂന്നാംസ്ഥാനവും സംസ്കൃതോല്‍സവത്തില്‍ രണ്ടാം സ്ഥാനവും HSS വിഭാഗത്തില്‍ നാലാംസ്ഥാനവും വിദ്യാലയത്തിന് ലഭിച്ചു.
ഒരു വലിയ ടീം തന്നെ പെരിന്തല്‍‍മണ്ണയിലെ റവന്യൂജില്ലാ കലോല്‍സവത്തില്‍ പങ്കെടുക്കുകയുണ്ടായി.
നന്ദകുമാര്‍.കെ Std.9 തബലയിലും,ഫാത്തിമ്മാബാസില.കെStd10 അറബിക് കഥാപ്രസംഗത്തിലും  ഒന്നാംസ്ഥാ നം നേടി  കോട്ടയത്തെ സംസ്ഥാനകലോല്‍സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.