Tuesday, November 9, 2010

അദ്ധ്യാപക ശാക്തീകരണം - Nov 6th - Physics

Nov 6ന് നടന്ന Physicsഅദ്ധ്യാപക ശാക്തീകരണ പരിപാടി പങ്കാളിത്തം കൊണ്ട് ശുഷ്ക മായെങ്കിലും അവതരണ വ്യതസ്തത കൊണ്ടും, പ്രവര്‍ത്തനാധിഷ്ടിതവുമായതു കൊണ്ടും ആകര്‍ഷണീയവും, പ്രയോജനപ്രദവും ആയിരുന്നു.
9-ാം തരത്തിലെ physicsലെ വൈദ്യുതിയുമായി ബന്ധപ്പെട്ട സമഗ്രാസൂത്രണം പരീക്ഷണ സഹായത്തോടെ തയ്യാറാക്കി. Electric Potential, Resistance, Flow of Current, Ohms Law, Resistance Parallel and Series, Anode- Oxidation, Cathode- Reduction എന്നീ ആശയങ്ങള്‍ ക്ലാസ് റൂമില്‍ കുട്ടികള്‍ക്ക് സ്വയം ചെയ്തു പഠിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി അദ്ധ്യാപകര്‍ അവതരിപ്പിച്ചു.

Thursday, November 4, 2010

ഐ. ടി. പ്രാക്റ്റിക്കല്‍ പരീക്ഷ 2011

ഐ. ടി. പ്രാക്റ്റിക്കല്‍ പരീക്ഷ ഇന്ന് (04.11.2011) ന ആരംഭിച്ചു. 8-ാംതരക്കാര്‍  അത്ഭുതത്തോടെയും  ആശങ്കയോടെയും   ആദ്യമായി പരീക്ഷയെ  സമീപിക്കുന്നു. ചോദ്യങ്ങളുടെ നിലവാരം വളരെ ഉയര്‍ന്നത് ബുദ്ധിമുട്ടിച്ചു എന്നതാണ്  പൊതുവെ ഉള്ള വിലയിരുത്തല്‍.


 

Thursday, October 21, 2010

അവാര്‍‍ഡ് ദാനം 2010-11

19- 10-2010 നു നടന്ന സ്കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടന വേദിയില്‍ വച്ച്  2009 മാര്‍ച്ചിലെ HSS , SSLC പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് PTA Cash Award PTA President - കെ സുധാകരന്‍ നിര്‍വ്വഹിച്ചു. 
അതേ കുട്ടികള്‍ക്ക് മുന്‍ ഹെഡ് മിസ്ട്രസ്സ് സുബൈദ ടീച്ചര്‍ അവര്‍ ഏര്‍ പ്പെടുത്തിയ Trophyയും പെണ്‍കുട്ടികള്‍ക്ക് Cash Awardഉം വിതരണം നടത്തി.
7ആം തരത്തില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച 5 കുട്ടികള്‍ക്ക് "Satheerathnam Teacher Memmorial Trophy " , H M ഷാ‍ജു മാസ്റ്റര്‍ വിതരണം നടത്തി.

ആര്‍ട്ട്സ് ക്ലബ്ബ് ഉദ്ഘാടനം 2010-11

19- 10-2010 നു നടന്ന സ്കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടന വേദിയില്‍ വച്ച് വിദ്യാലയത്തിലെ  ആര്‍ട്ട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല് നിര്‍വ്വഹിച്ചു. അതോടനുൂബന്ധിച്ച് ക്ലബ്ബ് അംഗങ്ങള്‍ അവതരിപ്പിച്ച കരോക്കേ ഗാനമേള ആസ്വാദ്യകരമായി.

ICT സഹായം - ഭാഷാ പഠനത്തില്‍

ICT സഹായം - ഭാഷാ പഠനത്തില്‍
 
വിദ്യാലയത്തിലെ 3 ICT ക്ലാസ് / ലാബുകളും, ലൈബ്രറിയിലെ DVD പ്രദര്‍ശന സൗകര്യവും ഉപയോഗിച്ച് പുതിയ പാഠ്യ പദ്ധതി നിഷകര്‍ഷിക്കുന്ന തരത്തില് ആസ്വാദ്യ കരമായ ഭാഷാ പഠനം നടന്നു വരുന്നു.
 
 

സ്കൂള്‍ പാര്‍ലിമെന്റ് 2010-11

സ്കൂള്‍ പാര്‍ലിമെന്റ് 2010-11
2010- 11 വര്‍​​ഷത്തെ സ്കൂള്‍ പാര്‍ലിമെന്റ് രൂപീകരിച്ചു. ഉദ്ഘാടനം ഹെഡ് മാസ്റ്റര് ഷാജു. കെ. തോമസിന്റെ സാന്നിദ്ധ്യത്തില്‍ പ്രിന്‍സിപ്പല് ഷക്കീല ടീച്ചര്‍ നിര്‍വ്വഹിച്ചു. 

 

Saturday, October 16, 2010

ക്ലാസ് മുറി വൈദ്യുതീകരണം - ഐ. ടി. @ സ്കൂള്‍ സഹായം

ക്ലാസ് മുറി വൈദ്യുതീകരണം - ഐ. ടി. @ സ്കൂള്‍ സഹായം
 ഐ. ടി. @ സ്കൂള്‍ ഫണ്ടില്‍ നിന്നും 20,000 രൂപയും P T A ഫണ്ടില്‍ നിന്നും 43000 രൂപയും ഉപയോഗിച്ച് 3 കമ്പ്യൂട്ടര്‍ ലാബുകള്‍, 3 ക്ലാസ് മുറികള്‍ എന്നിവയില്‍ വയറിങ്ങ് പൂര്‍ത്തിയാക്കി ഉപയോഗിച്ച് വരുന്നു. 3 ലാബുകളും " Smart Class Room " സൗകര്യം ഉള്ളവയാണ്. ഇത് അദ്ധ്യയനം ആസ്വാദ്യമാക്കി. Laptop സൗകര്യം ക്ലാസില്‍ ഉപയോഗിക്കുന്നത് കുട്ടികളില്‍ പാഠ്യ വിഷയങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിപ്പിച്ചു. ശാസ്ത്ര വിഷയങ്ങളോടൊപ്പം ഭാഷാ പഠന CD കളും പ്രദര്‍ശിപ്പിക്കാന്‍ ഈ സൗകര്യങ്ങള്‍ സഹായകരമായി.
സുസജ്ജമായ Smart ലാബുകള്‍ വൈദ്യുതീകരിച്ച ക്ലാസ് മുറികള്‍

School Science , Maths, SS, IT & Work Experience Fair 2010-11

സ്കൂള്‍ ശാസ്ത്ര , ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ ടി മേള യും
പ്രവര്‍ത്തി പരിചയ മേളയും
മേള സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രി. ഷാജു. കെ. തോമസ് ഉദ്ഘാടനം ചെയ്തു. ധാരാളം പ്രദര്‍ശന വസ്തുക്കള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയിരുന്നു. വിജയികള്‍ക്ക് സമ്മാനം വിതരണം  നടത്തി.

മേളയോട് അനുബന്ധിച്ച്  GVHSS For Girls ലെ M L T വിഭാഗത്തിന്റെ സഹായത്തോടെ രക്ത ഗ്രൂപ്പ്‌ നിര്‍ണയ ക്യാമ്പും ഉണ്ടായിരുന്നു.

Thursday, October 14, 2010

ചാന്ദ്ര ദിന ആഘോഷം

ചാന്ദ്ര ദിന ആചരണം -
ചാന്ദ്ര ദിന ആചരണത്തോടനുബന്ധിച്ച് നടന്ന പ്രദര്‍ശനം ഹെഡ് മാസ്റ്റര്‍ - ശ്രീ. ഷാ‍ജു. കെ. തോമസ് ഉദ്ഘാടനം  ചെയ്തു.
 മനുഷ്യന്റെ ചാന്ദ്ര പര്യവേഷണ ദൃശ്യങ്ങള്‍ അടങ്ങിയ CD പ്രദര്‍ശനം കുട്ടികള്‍ക്ക് വിജ്ഞാനം പകരുന്നതായിരുന്നു.


ഓണപ്പൂക്കള മത്സരം 2010-2011

ഓണാഘോ​ഷത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ 
സൃ​ഷ്ടിച്ച digiatal പൂക്കളങ്ങള്‍ . . . . . .
 

Thursday, October 7, 2010

ഐ. ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

ജൈവ വൈവിധ്യ വര്‍ഷം- 
ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ -
ഈ വര്‍ഷത്തെ School I T Club പ്രവര്‍ത്തനങ്ങളില്‍ ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ അംഗങ്ങള്‍ തീരുമാനിച്ചു. കാവുകളുടെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കാനാണ് തീരുമാനം. അതോടനുബന്ധിച്ച് - കാവുകള്‍ - എന്ന വിഷയത്തില്‍ ഒരു Digital Painting മത്സരം നടത്തി. വിജയികള്‍ 1. Praveen Gosh, 2. Zakariya എന്നിവരാണ്.
  
ഇതേ വിഷയത്തില്‍ നടത്തിയ Water Colour മത്സരത്തില്‍ Harikrishnan, Bharath എന്നിവര്‍ ആദ്യ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Wednesday, July 28, 2010

3 New Computer Labs cum ICT class rooms

വിദ്യാലയത്തില്‍ മൂന്ന് പുതിയ കമ്പ്യൂട്ടര്‍ ലാബുകള്‍ ആരംഭിച്ചു . ഐ സി ടി സാധ്യതയുള്ള ലാബുകളില്‍ L C D സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് . വിഷയ പഠനം ആസ്വദ്യമാക്കാനും അറിവിന്റെ നിര്‍മ്മാണത്തില്‍ വ്യക്തത വരുത്താനും ഈ ലാബുകള്‍ കുട്ടികളെ സഹായിക്കുന്നു. 

Monday, February 8, 2010

110 th School Anniversary on March 6th

വിദ്യാലയത്തിന്റെ 110 -ആം വാര്‍ഷികം മാര്‍ച്ച്‌ 6 , 7 തിയ്യതികളില്‍ വിപുലമായ പരിപടികലോറെ ആഖോഷിക്കുന്നു. മന്ത്രിമാര്‍ , ജനപ്രതിനിധികള്‍ , സാംസ്‌കാരിക നായകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കുന്നു.
email: osawelfaregbhsstirur@gmail.com