Tuesday, October 18, 2011

State Institute Of English - District Level Competetion

 State Institute Of English ന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലാതലത്തില്‍ നടത്തുന്ന ഇംഗ്ലീഷ് ക്ലബ്ബിന്റെ വിവിധ മത്സരങ്ങള്‍ നാളെ ( 19.10.2011) നമ്മുടെ വിദ്യാലയത്തില്‍ വച്ചു നടക്കുന്നു.

Tuesday, September 20, 2011

Parent Awreness Program

രക്ഷിതാക്കള്‍ക്ക് പരിശീലനം
IT Club ന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയത്തിലെ രക്ഷിതാക്കള്‍ക്ക് IT പരിശീലനം 24.09.2011 ശനിയാഴ്ച 9.30 മുതല്‍ 1 മണി വരെ. എല്ലാ രക്ഷിതാക്കളെയും സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുന്ന രക്ഷിതാക്കള്‍ നോട്ട് ബുക്ക് പെന്‍ എന്നിവ കരുതുക.

Blood Grouping To all

രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്
വിദ്യാലയത്തിലെ രക്ത ഗ്രൂപ്പ് അറിയാത്ത മുഴുവന്‍ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്  സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്നു. 600 ഓളം കുട്ടികള്‍ രക്തം പരിശോധിച്ചു.
 



Friday, September 16, 2011

ആദ്യ അനിമേഷന്‍

ആദ്യ  അനിമേഷന്‍ ഇതായിരുന്നു. .................
ഈ പന്തു തുള്ളുന്നതു പോലെ കുട്ടികളുടെ മനസ്സും 
സന്തോഷം കൊണ്ട് വീര്‍പ്പ് മുട്ടി.. . . . . .


Animation Training

Animation trainning to all IT Club members by Student RP's is being held this week. K Toons , GIMP are the softwares dealt in the sessions. Products follows.

കെ ടൂണും, ജിമ്പും ഉപയോഗിച്ച് ട്രെയ്നിങ്ങ് കിട്ടിയ കൂട്ടുകാര്‍ മറ്റ് ക്ലബ്ബ് അംഗങ്ങള്‍ക്ക് അനിമേഷന്‍ ട്രെയ്നിങ്ങ് ആരംഭിച്ചു. ഉല്‍പ്പന്നങ്ങല്‍ക്കായി കാത്തിരിക്കുക.

Wednesday, August 31, 2011

Joule's law


Joul's Law

ജൂള്‍ നിയമം
10- ഫിസിക്സില്‍ ജൂള്‍ നിയമം ചര്‍ച്ച ചെയ്യുമ്പോള്‍ താപോല്‍പ്പാദനത്തെ ആശ്രയിക്കുന്ന ഓരോ ഘടകവും അവകൊണ്ട്  ഉല്‍പ്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവും തമ്മിലുള്ള കൃത്യമായ ബന്ധത്തിന് ഊന്നല്‍ നല്‍കേണ്ടതായുണ്ട്. ഷോര്‍ട്ട് സര്‍ക്കീട്ട് മൂലമുള്ള തീപ്പിടിത്തം, ഫ്യൂസ് പോകുന്നത് എന്നീ വസ്തുതകള്‍ ചര്‍ച്ചചെയ്യാനും ഈ വീഡിയോ പ്രയോജനപ്പെടും.


Electrolysis of CuSo4 Soln with Copper Electrodes


Electrolysis of CuSo4 with Carbon Electrodes


First Documentary - Scince Club

10- ാം തരം പുതിയ പാഠ്യ പദ്ധതി - ഫിസിക്സ്  അദ്ധ്യായം 1 ന്റെ ICT പഠന സഹായി         
പാഠ്യ പദ്ധതിയില്‍ വൈദ്യുത വിശ്ലേഷണം - ഇലക്ട്രോലൈറ്റുകളുടെ ഗാഢതയില്‍ വ്യത്യാസം വന്നും, അല്ലാതെയും, ഫാരഡേയുടെ വൈദ്യുത വിശ്ലേഷണ നിയമം എന്നീ ഊന്നല്‍ മേഖലകള്‍ക്കുള്ള ഈ സഹായക ഡോക്കുമെന്ററിയുടെ മിക്കവാറും സജ്ജീകരണങ്ങള്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ സ്വയം തയ്യാറാക്കിയതോ സംഘടിപ്പിച്ചവയോ ആണ്. 
Script: Science Club
Recording & Presentation: IT Club






IT Club

ഐ.ടി. ക്ലബ്ബ് 2011-12
ക്ലാസ് തല- സ്കുള്‍ തല ക്ലബ്ബ് രൂപീകരണം പൂര്‍ത്തിയായി. സ്കൂളിലെ വിവിധ മാതൃകാ പ്രവര്‍ത്തനങ്ങള്‍ ഡോക്കുമെന്റ്  ചെയ്ത് , ഡോക്കുമെന്ററികള്‍ നിര്‍മ്മിക്കുക, അവ ബ്ലോഗ് ചെയ്യുക, ICT  അധിഷ്ഠിത പഠനത്തിന് it@ school തയ്യാറാക്കിയ വെബ് പോര്‍ട്ട്ലില്‍ അപ്ലോഡ് ചെയ്യുക എന്നിവയാണ് IT Club ഈ വര്‍ഷം ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍.  ഇതിനായി  ക്ലബ്ബ് അംഗങ്ങള്‍ക്ക്  SITC യുടെ നേതൃത്വത്തില്‍ ഒരാഴ്ച പരിശീലനം നല്‍കി.
  • ബേസിക്ക് ഹാര്‍ഡ് വേര്‍
  • ഗ്രാഫിക്ക് സോഫ്റ്റ് വേര്‍
  • സൗണ്ട് റിക്കാര്‍ഡിങ്ങ് - എഡിറ്റിങ്ങ്
  • വീഡിയോ റിക്കാര്‍ഡിങ്ങ് - എഡിറ്റിങ്ങ്
  • മൂവി മേക്കിങ്ങ് 
  • ഇന്‍റര്‍നെറ്റ്  എന്നിവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പുതിയ അദ്ധ്യയന വര്‍ഷം - 2011-12

പുതിയ അദ്ധ്യയന വര്‍ഷം
  • ക്ലബ്ബുകളെല്ലാം രൂപീകൃതമായി.
  • വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഓരോ ക്ലബ്ബുകള്‍ ഏറ്റെടുത്തു.
  • വിവിധ ദിനാചരണങ്ങളുടെ ചുമതലാ വിഭജനം പൂര്‍ത്തിയായി.
  • ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.
  • ഏകീകൃത ഉദ്ഘാടന മാണ് തീരുമാനിച്ചിരിക്കുന്നത്.



Saturday, January 22, 2011

സംസ്ഥാനതല വിജയികള്‍ക്ക് സ്വീകരണം

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണം 

21.1.2011 ന് IT ലാബില്‍ വച്ച് നടന്ന Student SITC (SSITC) യോഗം വിദ്യാലയത്തിലെയും സമീപ വിദ്യാലയത്തിലെയും സംസ്ഥാന മേളകളിലെ വിജയികള്‍ക്ക് സ്വീകരണം നല്‍കി
ഫാത്തിമ ബാസില     ( അറബിക്ക് കഥാപ്രസംഗം) , അതുല്‍ രമേഷ് ( ഐ. ടി. പ്രൊജക്റ്റ്) , നന്ദകുമാര്‍ ( തബല ) , ഷബീര്‍ അഹമ്മദ് (SS Quiz , Science Talent Exam) , ശ്രീപ്രസാദ് ( SS Quiz) , (വിദ്യാരംഗം നാടന്‍ പാട്ട് ടീം) എന്നിവരും, വിവിധ ജില്ലാതല മത്സര വിജയികളും സ്വീകരണം ഏറ്റുവാങ്ങി.


SSITC കണ്‍വീനര്‍ ജവഹര്‍ നാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ SITC രമേഷ് കുമാര്‍, ശ്രീകലാദേവി, മുഹമദലി, പ്രീതി മേനോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


I T, ശാസ്ത്ര പ്രൊജക്റ്റുകള്‍ ഇവ അവതരിപ്പിക്കുന്ന വിധം സംസ്ഥാന ഐ.ടി പ്രൊജക്റ്റ് ജേതാവ് അതുല്‍ രമേഷ് ( NSS EMHS Tirur) ഡെമോണ്‍സ്ട്രേറ്റ്  ചെയ്തു. SSITC മാരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. 


ഫാത്തിമ ബാസില കഥാപ്രസംഗം അവതരിപ്പിച്ച്  യോഗത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി.






വിദ്യാരംഗം സാഹിത്യോല്‍സവം - സംസ്ഥാന തലം

വിദ്യാരംഗം സാഹിത്യോല്‍സവം - സംസ്ഥാന തലം

 വിദ്യാരംഗം സാഹിത്യോല്‍സവം - സംസ്ഥാന തലം നാടന്‍പാട്ട് മല്‍സരത്തില്‍ A Grade നേടിയ  സ്കൂള്‍ ടീം

Wednesday, January 19, 2011

സംസ്ഥാന കലോല്‍സവം

സംസ്ഥാന കലോല്‍സവം

കോട്ടയത്ത് നടന്ന  സംസ്ഥാന കലോല്‍സവത്തില്‍ അറബിക് കഥാപ്രസംഗത്തില്‍ Fathima Basila.K, A Grade കരസ്ഥമാക്കി



Nandakumar, Std IX, തബലയില്‍ ഗ്രേഡ് നേടി 

തിരൂര്‍ ഉപജില്ലാ കലോല്‍സവം

തിരൂര്‍ ഉപജില്ലാ കലോല്‍സവം
പുറത്തൂരില്‍ വെച്ച് നടന്ന  തിരൂര്‍ ഉപജില്ലാ കലോല്‍സവത്തില്‍ HS വിഭാഗത്തില്‍ മൂന്നാംസ്ഥാനവും സംസ്കൃതോല്‍സവത്തില്‍ രണ്ടാം സ്ഥാനവും HSS വിഭാഗത്തില്‍ നാലാംസ്ഥാനവും വിദ്യാലയത്തിന് ലഭിച്ചു.
ഒരു വലിയ ടീം തന്നെ പെരിന്തല്‍‍മണ്ണയിലെ റവന്യൂജില്ലാ കലോല്‍സവത്തില്‍ പങ്കെടുക്കുകയുണ്ടായി.
നന്ദകുമാര്‍.കെ Std.9 തബലയിലും,ഫാത്തിമ്മാബാസില.കെStd10 അറബിക് കഥാപ്രസംഗത്തിലും  ഒന്നാംസ്ഥാ നം നേടി  കോട്ടയത്തെ സംസ്ഥാനകലോല്‍സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.

ക്വിസ് മല്‍സരങ്ങള്‍

ക്വിസ് മല്‍സരങ്ങള്‍

തിരൂര്‍ വിദ്യാഭ്യാസ ജില്ല   സോഷ്യല്‍ സയന്‍സ് ക്വിസില്‍ ഒന്നാം സ്ഥാനം നേടിയ Shabeer Ahammed,Sreeprasad.K എന്നിവരടങ്ങിയ ടീം റവന്യൂജില്ലാതല മല്‍സരത്തില്‍ രണ്ടാംസ്ഥാനം നേടി സംസ്ഥാന മേളയില്‍ പങ്കെടുത്ത് ഗ്രേഡിന് അര്‍ഹത നേടി.
Sreeprasad & Shabeer Ahammed 

Science Talent Search  Examination
Shabeer Ahamed.K ഒന്നാം സ്ഥാനംനേടി.

സംസ്ഥാന ശാസ്ത്രമേള

സംസ്ഥാന ശാസ്ത്രമേള
സംസ്ഥാന ശാസ്ത്രമേളയില്‍ cardboard& Straw Board ഇനത്തില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത Rahul Raveendran A Grade നേടി. അഭിനന്ദനങ്ങള്‍!!!!!!!

റവന്യൂ ജില്ലാ ശാസ്ത്രമേള

റവന്യൂ ജില്ലാ ശാസ്ത്രമേള
ശ്രീപ്രസാദ് .കെ, നിവാസ്.പി.എം എന്നിവര്‍ RTPയില്‍ A Grade നേടി.
രാഹുല്‍ രവീന്ദ്രന്‍ cardboard & strawboard  ഇനത്തില്‍ First Prize നേടി. 
റസ് ലം  Electronics  വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടി.

തിരൂര്‍ ഉപജില്ലാ ശാസ്ത്ര മേള 2010-2011 @MMMHSS Kuttayi

MMMHSS Kuttayi യില്‍ വച്ച് നടന്ന തിരൂര്‍ ഉപജില്ലാ ശാസ്ത്ര മേളയില്‍ -
ശാസ്ത്രമേളയില്‍ 1-ാം സ്ഥാനം
വര്‍ഷങ്ങളായി അണ്‍ എയ്ഡഡ് സ്ഥാപനങ്ങളുടെ കുത്തക തകര്‍ത്തെറിഞ്ഞ് HS വിഭാഗം കുട്ടികള്‍ ട്രോഫി കൈയടക്കി.

Still Moel - First
RTP - Second
Working Model - Second
Improvised Experiments - Second

എല്ലാ ഇനങ്ങളിലും റവന്യൂ ജില്ലാ തലത്തില്‍ പങ്കെടുക്കാനര്‍ഹത നേടി. 

ഗണിത ശാസ്ത്രമേളയില്‍ 3-ാം സ്ഥാനം

Geometrical Chart - First
Number Chart - Second
Other Chart - Second
Pure Construction - Second
Single Project - Second

 എല്ലാ ഇനങ്ങളിലും റവന്യൂ ജില്ലാ തലത്തില്‍ പങ്കെടുക്കാനര്‍ഹത നേടി. 

പ്രവൃത്തി പരിചയ മേള

Card Board & Straw Board ഇനത്തില്‍ സബ്ജില്ലയിലും , ജില്ലയിലും ഒന്നാമനായ
Rahul Raveendran - Std- IX ആലുവയിലെ സംസ്ഥാന തല മത്സരത്തിലും A Grade നേടി വിദ്യാലയത്തിനഭിമാനമായി
മറ്റിനങ്ങളില്‍
Electronicsല്‍ സബ്ജില്ലയില്‍ ഒന്നാമനായ Raslam - Std IX , ജില്ലയില്‍ 3ാം സ്ഥാനം നേടി. 
Umbrella Making - First
Paper Craft - Second
Fabric Painting - Second
Sheet Metal Works - Second
I T  മേള

Web Page Design - Bharath Raj - X - First
Digital Painting ( UP)  - Second

രണ്ട് ഇനങ്ങളിലും റവന്യൂ ജില്ലാ തലത്തില്‍ പങ്കെടുക്കാനര്‍ഹത നേടി. 

ഒന്നുമെഴുതാനില്ലാഞ്ഞിട്ടല്ല...... ഒരു പാടൊരുപാട് ഉണ്ടായിരുന്നതിന്റെ മടിയായിരുന്നു നീണ്ട മൗനത്തിനാധാരം......... മൗനത്തിന്റെ വാല്‍മീകം തകര്‍ത്ത് .................. ഇതാ.........