Friday, September 28, 2012

അധ്യാപക പ്രവൃത്തിപരിചയ ശില്‍പശാല















തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പ്രവൃത്തിപരിചയ അധ്യാപകര്‍ക്ക് ഒരു പ്രവൃത്തി പരിചയ ശില്‍പശാല 26-9-12-ന് വിദ്യാലയത്തില്‍ വെച്ചനടന്നു. Headmaster അധ്യക്ഷത വഹിച്ച ഈ ചടങ്ങില്‍ PTA president മേള ഉദ്ഘാടനം ചെയ്തു.

മയക്കുമരുന്നിതിരെ.......

കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നുപഭോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ക്കെതിരെ തിരൂര്‍ വിദ്യഭ്യാസജില്ലയിലെ വിദ്യാലങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്തില്‍ സ്കിറ്റ് നിര്‍മിച്ച് വിദ്യാലയത്തിലും സമീപ വിദ്യാലയങ്ങളിലും മലപ്പുറം ഡയറ്റിലും പ്രദര്‍ശനം നടത്തി. 
നാടകശില്‍പയിലെ  അംഗങ്ങള്‍..
1-മിഥുന്‍
2-മുഹമ്മദ് ഫായിസ് 
3-ഷിജിന്‍ രാജ്
4-അഞ്ജന
5-അമീനാ മിന്നു

സ്കൂള്‍ കായികമേള

ഹെഡ് മാസ്റ്റര്‍ സല്യൂട്ട് സ്വീകരിക്കുന്നു.


Add caption


പ്രിന്‍സിപ്പാള്‍ മേള ഉദ്ഘാടനം ചെയ്യുന്നു.
സെപ്റ്റംബര്‍ 28,29 തിയ്യതികളില്‍സ്കൂസെള്‍ കായികമേളനടക്കുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടറില്‍ തയ്യാറാക്കുന്നത് IT ക്ലബ്ബ് അംഗങ്ങളാണ്.

സ്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ്




സെപ്റ്റംബര്‍ 27-ന് സ്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് നടന്നു.ക്ലാസ്സ് പ്രതിനിധികളെ തെരെഞ്ഞെടുത്തു.ചെയര്‍മാനായി +2 വിലെ ഹാരിസ്. പി യെയും , സ്കൂള്‍ ലീഡറായി 10 K യിലെ സഫുവാനേയും തെരെഞ്ഞെടുത്തു.

സ്കൂള്‍ ശാസ്ത്രമേള

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ IT മേള 25-9-12-ല്‍ വിദ്യാലയത്തില്‍ വെച്ച് നടത്തുന്നു. Headmaster , മേള ഉദ്ഘാടനം ചെയ്തു. സമ്മാനങ്ങള്‍ PTA president വിതരണം ചെയ്തു.

ഐ.ടി. മേള

എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും (2012-13) ഞങ്ങള്‍ ഐ.ടി. മേള നടത്തി...............








ലഹരിവിരുദ്ധദിനം

ജൂലൈയില്‍ നമ്മുടെ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനവും  സെമിനാറും നടത്തി.

ക്ലബ്ബ് ഉദ്ഘാടനം




എല്ലാ ക്ലബ്ബുകളുടേയും ഉദ്ഘാടനം തുഞ്ചന്‍ ഗവണ്‍മെന്റ് കോളേജിലെ മലയാളവിഭാഗം മേധാവിയും പ്രശസ്ഥ നാടകാചാര്യനുമായ പ്രൊഫസര്‍ ബിജു നായരങ്ങാടി നിര്‍വഹിച്ചു. ചടങ്ങില്‍ PTA പ്രസിഡന്റ് കുഞ്ഞമ്മുട്ടി , H.M. ഷാജു കെ തോമസ് , പ്രിന്‍സിപ്പില്‍ ഗണേശന്‍, വിവിധ ക്ലബ് കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. വിവധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ നടന്നു.

സീഡ് ക്ലബ്ബ്


ശാസ്ത്ര ക്ലബ്ബ്


സാമൂഹ്യശാസ്ത്ര ക്ലബ്ബ്


ഹിന്ദി ക്ലബ്ബ്


ഇംഗ്ലീഷ് ക്ലബ്ബ്


വിദ്യാരംഗം കലാസാഹിത്യ വേദി

കണ്‍വീനര്‍   - അതുല്‍.വി.(10.D)

ഐ.ടി. ക്ലബ്ബ്

ചെയര്‍മാന്‍                 -  ഷബീര്‍ അഹമ്മദ്. കെ    (10-D)
കണ്‍വീനര്‍                  -  വൈശാഖ് വാസുദേവന്‍. (9-A)
ജോയന്റ് കണ്‍വീനര്‍       -  മിഥുന്‍                        (9-I)
എക്സിക്യൂട്ടീവ് അംഗങ്ങള്‍   - സുഹൈബ്.കെ             (9-G)
                                  ആല്‍ബി അരവിന്ദ്
                                  സഞ്ജയ് കൃഷ്ണന്‍            (10-D)
                                  ശിന്‍ജിത്.എം               (10-D)

ക്ലബ്ബുകളുടെ രൂപീകരണം

 വിദ്യാലയത്തിലെ വിവിധങ്ങളായ ക്ലബ്ബുകള്‍ രൂപീകരിച്ചു. ഭാരവാഹികളെ തെരഞ്ഞെടുത്തു.

യുദ്ധവിരുദ്ധ റാലി



യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന വിപത്തുകള്‍ക്കെതിരെ ലോകമനസ്സാക്ഷിയേ ഉണര്‍ത്തുന്നതിനായി സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 9 ന് നാഗസാഖിദിനത്തില്‍ യുദ്ധവിരുദ്ധറാലി നടന്നു. പ്ലക്കാര്‍ഡുകളുമായി റോഡിലൂടെ കുട്ടികള്‍ പ്രകടനം നടത്തി യുദ്ധവിരുദ്ധസന്ദേശം ജനങ്ങളിലെത്തിച്ചു.

ജൂണ്‍-5 ലോക പരിസ്ഥിതിദിനം

പരിസ്ഥിതി ക്വിസ്, പ്രദര്‍ശനം എന്നിവയോടെ പരിസ്ഥിതിദിനം വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. സ്കൂള്‍ ECO CLUB , ഹരിതസേന , SEED CLUB എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍‌ത്തനങ്ങള്‍  നടന്നു. സോഷ്യല്‍ ഫോറസ്റ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് ഫലവൃക്ഷത്തൈകള്‍ വിതരണെം ചെയ്തു. കാര്‍ഷിക വകുപ്പിന്റെ വിത്ത് പാക്കറ്റും SEED CLUB വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ ശാസ്ത്ര ക്ലബ് , ഐടി ക്ലബ് എന്നിവ ആരംഭിച്ചു.

2012-13 വര്‍ഷത്തില്‍

പുതിയ അധ്യായന വര്‍ഷം ആരംഭിക്കുകയാണ്. ഈ വര്‍ഷത്തെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ബ്ലോഗ് ടീം തയ്യാറായിക്കഴിഞ്ഞു.

Thursday, September 20, 2012

National Cadet Corps


 HUM SAB BHARATIY HEIN

2012-14 പുതിയ ബാച്ചിനെ റിക്രൂട്ട് ചെയ്തിരിക്കുന്നു. 36 പേരെയാണ് പുതുതായി നമ്മുടെ സ്കൂളിലെ എന്‍ സി സി കരസേനയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.