Friday, September 28, 2012

മയക്കുമരുന്നിതിരെ.......

കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നുപഭോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ക്കെതിരെ തിരൂര്‍ വിദ്യഭ്യാസജില്ലയിലെ വിദ്യാലങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്തില്‍ സ്കിറ്റ് നിര്‍മിച്ച് വിദ്യാലയത്തിലും സമീപ വിദ്യാലയങ്ങളിലും മലപ്പുറം ഡയറ്റിലും പ്രദര്‍ശനം നടത്തി. 
നാടകശില്‍പയിലെ  അംഗങ്ങള്‍..
1-മിഥുന്‍
2-മുഹമ്മദ് ഫായിസ് 
3-ഷിജിന്‍ രാജ്
4-അഞ്ജന
5-അമീനാ മിന്നു

സ്കൂള്‍ കായികമേള

ഹെഡ് മാസ്റ്റര്‍ സല്യൂട്ട് സ്വീകരിക്കുന്നു.


Add caption


പ്രിന്‍സിപ്പാള്‍ മേള ഉദ്ഘാടനം ചെയ്യുന്നു.
സെപ്റ്റംബര്‍ 28,29 തിയ്യതികളില്‍സ്കൂസെള്‍ കായികമേളനടക്കുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടറില്‍ തയ്യാറാക്കുന്നത് IT ക്ലബ്ബ് അംഗങ്ങളാണ്.

സ്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ്




സെപ്റ്റംബര്‍ 27-ന് സ്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് നടന്നു.ക്ലാസ്സ് പ്രതിനിധികളെ തെരെഞ്ഞെടുത്തു.ചെയര്‍മാനായി +2 വിലെ ഹാരിസ്. പി യെയും , സ്കൂള്‍ ലീഡറായി 10 K യിലെ സഫുവാനേയും തെരെഞ്ഞെടുത്തു.

സ്കൂള്‍ ശാസ്ത്രമേള

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ IT മേള 25-9-12-ല്‍ വിദ്യാലയത്തില്‍ വെച്ച് നടത്തുന്നു. Headmaster , മേള ഉദ്ഘാടനം ചെയ്തു. സമ്മാനങ്ങള്‍ PTA president വിതരണം ചെയ്തു.

ഐ.ടി. മേള

എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും (2012-13) ഞങ്ങള്‍ ഐ.ടി. മേള നടത്തി...............








ലഹരിവിരുദ്ധദിനം

ജൂലൈയില്‍ നമ്മുടെ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനവും  സെമിനാറും നടത്തി.

ക്ലബ്ബ് ഉദ്ഘാടനം




എല്ലാ ക്ലബ്ബുകളുടേയും ഉദ്ഘാടനം തുഞ്ചന്‍ ഗവണ്‍മെന്റ് കോളേജിലെ മലയാളവിഭാഗം മേധാവിയും പ്രശസ്ഥ നാടകാചാര്യനുമായ പ്രൊഫസര്‍ ബിജു നായരങ്ങാടി നിര്‍വഹിച്ചു. ചടങ്ങില്‍ PTA പ്രസിഡന്റ് കുഞ്ഞമ്മുട്ടി , H.M. ഷാജു കെ തോമസ് , പ്രിന്‍സിപ്പില്‍ ഗണേശന്‍, വിവിധ ക്ലബ് കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. വിവധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ നടന്നു.